06/09/2016

ജ്ഞാനപീഠ പുരസ്ക്കാരം

👉 ഇന്ത്യയിലെ ഏറ്റവും സമ്മാനത്തുകയുള്ള സാഹിത്യ ബഹുമതിയാണ് ജ്ഞാനപീഠം
👉 ഭാരത സർക്കാറല്ല ജ്ഞാനപീഠം അവാർഡ് നൽകു ന്നത്.വ്യവസായികളായ സാഹു ജെയിൻ കുടുംബക്കാരാണ് ഈ പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്
👉 ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളാണ് സാഹു ജെയിൻ കുടുംബം
👉 ജ്ഞാനപീഠം ട്രസ്റ്റാണ് ഈ പുരസ്കാരം നൽകുന്നത് .1944ൽ ആണ് ഈ ട്രസ്റ്റ് സ്ഥാപിച്ചത്
👉 സാഹു ശാന്തി പ്രസാദ് ജെയിൻ ആണ് ട്രസ്റ്റ് സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിന്റെ  അൻപതാം ജൻമദിന ആഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്
👉 1961-ൽ ആണ് പുരസ്കാരം ഏർപ്പെടുത്തിയെ തെങ്കിലും 1965 മുതലാണ് നൽകി തുടങ്ങിയത്
👉 1965-ൽ മലയാളിയായ ജി.ശങ്കര ക്കുറുപ്പാണ് ആദ്യം പുരസ്ക്കാരം നൽകിയത് . ഓടക്കുഴൽ എന്ന കവിതാ സമാഹരത്തിനാണ് ലഭിച്ചത്
👉 ബംഗാളിയായ താരാ ശങ്കർ ബന്ദോപാധ്യായയാണ് രണ്ടാമത്തെ ജ്ഞാന പീഠ ജേതാവ് . ഗണ ദേവത എന്ന കൃതിക്കാണ് 1966 പുരസ്ക്കാരം ലഭിച്ചത്
👉 ഉമാശങ്കർ ജോഷി, കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ എന്നിവരാണ് 1967-ൽ മൂന്നാമത്തെ ജ്ഞാന പീഠം പങ്കിട്ടത്
👉 കന്നട എഴുത്തുകാരനായിരുന്ന കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ കൂവെമ്പു എന്നാണ് അദ്ദേഹം കർണ്ണാ കടത്തിൽ അറിയപ്പെടുന്നത്. ശ്രീ രാമായണ ദർശനം   എന്ന കൃ തി ക്കാണ് പുരസ്ക്കാരംലഭിച്ചത്
👉 ജ്ഞാനപീഠം ലഭിച്ച ആദ്യ ഹിന്ദി സാഹിത്യകാരൻ സുമിത്രാ നന്ദൻ പന്താണ്
👉 തമിഴിൽ നിന്ന് ആദ്യം ജ്ഞാന നേടിയത് പി.വി അഖിലാണ്ഡൻ 1975-ൽ ചിത്തിരപ്പാ വൈ എന്ന കൃതിക്കാണ്
👉 മലയാളത്തിൽ രണ്ടാമതായി എസ് കെ പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥ 1980-ൽ  ലഭിച്ചു.
👉മൂന്നാമതായി തകഴിക്കായിരുന്നു 1984 ൽ ആണ് ഇത്
👉 1995 എം.ടി സമഗ്ര  സംഭാവനക്കാണ്പുരസക്കാരം ലഭിച്ചത്
👉 ഏറ്റവും ഒടുവിലായി ഒ.എൻ വി കുറുപ്പിന് 2007-ൽ ലഭിച്ചത്
👉ആശാ പൂർണ്ണ ദേവിയാണ് ജ്ഞാനപീഠം നേടിയ ആദ്യ വനിത ബംഗാളി എഴുത്തുകാരിയായ ഇവർക്ക് 1976-ൽ ആണ് ലഭിച്ചത്
👉 പഞ്ചാബി എഴുത്തുകാരിയായ അമൃതാ പീതമാണ് ജ്ഞാനപീഠം നേടിയ രണ്ടാമത്തെ വനിത 1981-ൽ ആണ് ലഭിച്ചത്
👉 2015-ൽ രഘുവീർ ചൗദരിക്കാണ് ജ്ഞാന പീഠം ലഭിച്ചത്. ഇദ്ദേഹം ഗുജറാത്തുകാരനാണ്
👉 അൻപത്തി ഒന്നാമത് പുരസ്ക്കാരമാണ് ഇത്
👉 11ലക്ഷം രൂപയും കീർത്തി പത്രവും സരസ്വതി ദേവിയുടെ വെങ്കല ശിൽപ്പവും വിജയിക്ക് നൽകുന്നു .

തിണകൾ

പഴന്തമിഴ് പാട്ടാനുസരിച്ചു സംഘകാലത്ത്  ദക്ഷിണേധ്യയിലെ ജനവാസയോഗ്യമായാ സ്ഥലങ്ങളെ ''5" തിണകൾ ആയി തിരിച്ചിരിക്കുന്നു.

1.കുറുഞ്ചി: പർവത പ്രദേശം
കേരളത്തിലെ മലനാട് ഉൾപ്പെടുന്ന പ്രദേശമാണ് സംഘകാലത്ത് കുറുഞ്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഇവിടുത്തെ താമസക്കാർ "വേട്ടുവർ'' എന്ന് അറിയപ്പെട്ടു.

2.മുല്ലൈ:
കാട്ടുപ്രേദേശങ്ങൾ,കുന്നുകൾ,പുൽമേടുകൾ,എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു.ഇവിടുത്തെ താമസക്കാർ "ആയർ","ഇടയർ" എന്ന് അറിയപ്പെട്ടു.

3.പാലൈ:
പാഴ്നിലമായ മണൽ പ്രദേശം.ഇതിലെ വ്യക്തികൾ മറ്റുള്ളവരെ കൊള്ളയടിച്ചു ജീവിചിരുന്നവരായിരുന്നു.

4.മരുതം:
കൃഷി ചെയ്യുന്ന നാട്ടു പ്രദേശങ്ങൾ.കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദി പ്പിച്ചിരുന്നത് ഈ തിണയിലായിരുന്നു.കേരളത്തിൽ ഇടനാട് ഉൾപ്പെടുന്ന പ്രദേശമാണ് സംഘകാലത്ത് മരുതം തിണയിൽ ഉണ്ടായിരുന്നത്.ഇവിടുത്തെ താമസക്കാർ "ഉഴവർ" എന്നറിയപ്പെടുന്നു.

5.നെയ്തൽ:
സമുദ്ര തീരങ്ങളും തീരപ്രദേശവും.
ഇവരുടെ പ്രധാന തൊഴിൽ മീൻ പിടുത്തം.ഇവിടുത്തെ താമസക്കാർ "പരട്ടവർ","മീനവർ" എന്നീ പേരുകളിൽ അറിയപ്പെടുന്നു.

27/08/2016

Kerala PSC Current Affairs Questions Malayalam August 2016 - 1

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
1. സുകുമാർ അഴിക്കോട് അനുസ്മരണ പുരസ്കാരം 2016 ലഭിച്ചത്?
Answer :- എം.പി.വിരേന്ദ്രകുമാർ 

2. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി?
Answer :- ജസ്റ്റിസ്.ഡി.ബി.ബോസ്‌ല 

3. ടോക്കിയോ ഗവർണറായ ആദ്യ വനിത ?
Answer :- യുറിക്കോ കോകിയോ 

4. ലോക കബഡി കപ്പ് 2016 അടുത്തിടെ നടന്ന സ്ഥലം?
Answer :- ഇന്ത്യ 

5. അടുത്തിടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.